Mandhara Cheppundo Lyrics in Malayalam - മന്ദാര ചെപ്പുണ്ടോ

Mandhara Cheppundo Lyrics in Malayalam from Movie Dhasaradham Starring Mohanlal, Nedumudi Venu and more. This Song is sung by K.S Chitra, M.G Sreekumar. Lyrics of Mandhara Cheppu written by Poovachal Khadar. Presented on Label Satyam Audios.


 Mandhara Cheppundo Lyrics in Malayalam - മന്ദാര ചെപ്പുണ്ടോ

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...ഓ..ഓ..

തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം... വാത്സല്യം...
രാപാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം... നൈര്‍മല്യം...

തളിരിട്ട താഴ് വ രകള്‍ താലമേന്തവേ....
തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ....
മുകുളങ്ങള്‍ ഇതളണിയെ..
കിരണമാം കതിരണിയെ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ...

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...ഓ..ഓ..

എരിയുന്ന പകലിന്‍ ഏകാന്തയാനം
കഴിയുമ്പോ..ള്‍ കഴിയുമ്പോ..ള്‍
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി
അണയുമ്പോ..ള്‍ അണയുമ്പോ..ള്‍

പടരുന്ന നീലിമയാല്‍ പാദമൂതവേ...
വളരുന്ന മൂകതയില്‍ ആരുറങ്ങവേ...
നിമിഷമാം ഇല കൊഴിയേ
ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു...

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ...
മൗനം പാടുന്നൂ...
മൗനം പാടുന്നൂ...

Mandhara-Cheppundo-Lyrics-in-Malayalam-മന്ദാര ചെപ്പുണ്ടോ

Mandhara Cheppundo Song Credits :-

Singers K.S ChitraM.G Sreekumar
LyricsPoovachal Khadar
MusicJohnson

Full Credits :-


CastMohanlal, Nedumudi Venu, Karamana Janardhanan Nair, Murali, Rekha, Kaviyoor Ponnamma, Jayabharathy

Art directorSuresh C K
EditorBhoominathan L
Camera manVenu
ScreenplayLohithadas
Story Lohithadas


Post a Comment

0 Comments